കര്‍ണാടക ബി ജെ പി പ്രസിഡന്റ് സ്ഥാനം ഈശ്വരപ്പ രാജിവെച്ചു

Posted on: March 8, 2013 10:41 am | Last updated: March 8, 2013 at 10:41 am
SHARE

KS-Eshwarappaബംഗളൂരു: ബി ജെ പി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ എസ് ഈശ്വരപ്പ രാജിവെച്ചു. തന്റെ രാജിക്കത്ത് പാര്‍ട്ടി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിംഗിന് അയച്ചുകൊടുത്തിട്ടുണ്ടെന്നും പിന്‍ഗാമി ആരായിരിക്കുമെന്ന് മൂന്ന്, നാല് ദിവസത്തിനകം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും ഈശ്വരപ്പ ഷിമോഗയില്‍ അറിയിച്ചു. 2010ലാണ് ഈശ്വരപ്പ പ്രിസഡന്റായി നിയുക്തനായത്. അന്നത്തെ യഡിയൂരപ്പ മന്ത്രിസഭയില്‍ അംഗമായിരുന്നു.