Connect with us

Kerala

ഗണേഷിനെതിരെ ഭാര്യ കത്ത് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍: ഗണേഷ്‌കുമാറിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ യാമിനി തങ്കച്ചന്‍ കത്ത് നല്‍കിയെന്ന വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചു. യാമിനി തനിക്ക് കത്ത് നല്‍കിയിട്ടില്ലെന്നും ഇങ്ങനെയൊരു വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാമിനി തങ്കച്ചി തനിക്ക് കത്ത് നല്‍കിയെന്ന് പി സി ജോര്‍ജ് പറഞ്ഞിട്ടില്ല. ഗവണ്‍മെന്റ് ചീഫ് വിപ്പ് അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

---- facebook comment plugin here -----

Latest