ഉത്തരകൊറിയക്കെതിരെ വീണ്ടും ഉപരോധം

Posted on: March 8, 2013 10:02 am | Last updated: March 14, 2013 at 10:03 am
SHARE

ന്യൂയോര്‍ക്ക്: ഉത്തരകൊറിയക്കെതിരെ വീണ്ടും ഉപരോധമേര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര രക്ഷാ സമിതി തീരുമാനിച്ചു. ആണവപരീക്ഷണങ്ങളുടെ പേരിലാണ് ഇത് നാലാം തവണയും ഉത്തര കൊറിയക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നത്. യു എന്‍ നിര്‍ദേശം ലംഘിച്ച് ക ഴിഞ്ഞ മാസം 12ന് ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണമാണ് പുതിയ ഉപരോധത്തിന് കാരണമായത്. ഉത്തരകൊറിയയുടെ ചരക്കുനീക്കം നിരീക്ഷിക്കാനും രക്ഷാസമിതി തീരുമാനിച്ചിട്ടുണ്ട്.