ഷാവേസിന്റെ സംസ്‌കാരം ഇന്ന്

Posted on: March 8, 2013 9:24 am | Last updated: March 8, 2013 at 1:05 pm
SHARE
shaves
ഷാവേസിന്റെ മൃതദേഹം കാണാനായി സൈനിക അക്കാഡമിക്ക് മുന്നില്‍ തടിച്ചുകൂടിയ അനുയായികള്‍

കാരാക്കസ്: കഴിഞ്ഞ ദിവസം അന്തരിച്ച വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ സംസ്‌കാരം ഇന്ന് നടക്കും. കാരാക്കസിലാണ് മൃതദേഹം സംസ്‌കരിക്കുന്നത്. ഷാവേസിന്റെ മൃതദേഹം ഇപ്പോള്‍ സൈനിക അക്കാദമിയിലാണ് സൂക്ഷിച്ചിരിക്കുകയാണ്. വിവിധ രാഷ്ട്രനേതാക്കള്‍ ഹ്യൂഗോ ഷാവേസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വെനസ്വേലയിലെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് കോര്‍പറേറ്റ് കാര്യമന്ത്രി സച്ചിന്‍ പൈലറ്റ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും. ബുധനാഴ്ചയാണ് ഷാവേസ് കാരാക്കസിലെ ആശുപത്രിയില്‍ മരിച്ചത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.