സേലത്ത് വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

Posted on: March 8, 2013 9:13 am | Last updated: March 9, 2013 at 10:59 am
SHARE

 

images (11)

കോയമ്പത്തൂര്‍: സേലത്തിനടുത്ത ഓങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കോട്ടയം പാലാ ഉരുളികുന്നം സ്വദേശികളായ ജോസഫ്, മകന്‍ അബിന്‍ ഷെറിന്‍, അരുണ്‍ തോമസ് എന്നിവരാണ് മരിച്ചത്. ജോസഫിന്റെ സഹോദരപുത്രന്‍ പ്രവീണിനെ ഗുരുതരമായ പരുക്കുകളോടെ സേലം ഓങ്ങല്ലൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മുന്നിലെ ലോറിയില്‍ ഇടിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് ഗ്രാനൈറ്റ് വാങ്ങി സേലം ബൈപ്പാസ് വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്നു ജോസഫും കുടുംബവും. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ജോസഫിന്റെ വിസിറ്റിംഗ് കാര്‍ഡില്‍ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ സേലം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.