മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ബി ജെ പി

Posted on: March 8, 2013 12:46 am | Last updated: March 8, 2013 at 12:46 am
SHARE

കൊല്ലം: മന്ത്രി ഗണേഷ ്കുമാറിനെതിരെ പി സി ജോര്‍ജ് നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. പി സി ജോര്‍ജ് എന്നും ഉമ്മന്‍ ചാണ്ടിയുടെ വക്താവായിരുന്നു എന്നതാണ് ഈ സംശയങ്ങള്‍ക്ക് ഇട നല്‍കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്താംകോട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.