പക്ഷം പിടിക്കാനില്ലെന്ന് എന്‍ എസ് എസ്

Posted on: March 8, 2013 12:43 am | Last updated: March 8, 2013 at 12:43 am
SHARE

ചങ്ങനാശ്ശേരി: മന്ത്രി കെ ബി ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഗണേഷ് മന്ത്രിസ്ഥാനം രാജിവെച്ചാലും ഇല്ലെങ്കിലും എന്‍ എസ് എസിന് ഒന്നുമില്ല. ഇത് യു ഡി എഫിലെ വിഷയങ്ങളും കുടുംബപ്രശ്‌നങ്ങളുമാണ്്. അത്്് അവര്‍ തന്നെയാണ് പരിഹരിക്കേണ്ടത്. ഇക്കാര്യത്തില്‍ ശരിതെറ്റുകള്‍ ആരുടെ ഭാഗത്താണെന്ന് ഞങ്ങള്‍ അന്വേഷിക്കുന്നില്ല. എന്നാല്‍ അച്ചനും മകനുമെന്ന നിലയിലുള്ള പ്രശ്‌നങ്ങളില്‍ നേരത്തെ സമുദായ നേതൃത്വം ഇടപെട്ടുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഉമ്മന്‍ ചാണ്ടിക്കും രമേശിനും അക്കാര്യങ്ങളില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നു. അതിന് ഇരുവരും ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.