ജോര്‍ജിനെതിരെ ആരോപണവുമായി ഗൗരിയമ്മ

Posted on: March 8, 2013 12:42 am | Last updated: March 8, 2013 at 12:42 am
SHARE

ആലപ്പുഴ: ഗണേഷ്‌കുമാര്‍ – പി സി ജോര്‍ജ് വിവാദം കത്തുന്നതിനിടെ ജോര്‍ജിനെതിരെ ആരോപണവുമായി ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ രംഗത്ത്. പി സി ജോര്‍ജ് ആദ്യമായി നിയമസഭയില്‍ വന്ന കാലത്ത് കുട്ടിയുമായി ഒരു സ്്ത്രീ എത്തിയിരുന്നെന്നും അന്ന് ഈ സ്ത്രീയെ രണ്ടായിരംരൂപ കൊടുത്ത് മടക്കി അയച്ചത് താനാണെന്നും ഗൗരിയമ്മ പറഞ്ഞു. അതേസമയം ഗണേഷ്‌കുമാര്‍ വിവാദത്തില്‍ നിജസ്ഥിതി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.