സ്വാഗതാര്‍ഹമെന്ന് പി ഡി പി

Posted on: March 8, 2013 12:38 am | Last updated: March 8, 2013 at 12:38 am
SHARE

കൊല്ലം: അബ്ദുര്‍ന്നാസര്‍ മഅ്ദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം അനുവദിച്ച ബംഗളൂരു വിചാരണ കോടതിയുടെ നടപടി സ്വാഗതാര്‍ഹമെന്ന് പി ഡി പി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജാമ്യം അനുവദിക്കുമ്പോള്‍ വിചാരണ കോടതി മുന്നോട്ടുവെച്ച എല്ലാ ഉപാധികളും പൂര്‍ണമായും അംഗീകരിക്കും. മഅ്ദനിയുടെ യാത്ര, താമസ സ്ഥലം, സുരക്ഷ എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്ന് സിറാജ് അറിയിച്ചു. കിംസ് ആശുപത്രിയുടെ ആംബുലന്‍സിലായിരിക്കും മഅ്ദനിയെ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്ത് എത്തിക്കുക. മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് , മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിണറായി വിജയന്‍ തുടങ്ങിയവരുടെ ഇടപെടല്‍ മഅ്ദനിക്ക് ജാമ്യം ലഭിക്കാന്‍ സഹായകരമായതായി പൂന്തുറ സിറാജ് പറഞ്ഞു.