കാലിക്കറ്റ് സെനറ്റ് തിരഞ്ഞെടുപ്പ് 13ന്

Posted on: March 8, 2013 12:34 am | Last updated: March 8, 2013 at 12:34 am
SHARE

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് പുന: സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാല യൂനണിയന്‍ ജനറല്‍ കൗണ്‍സിലില്‍ നിന്നുള്ള അംഗങ്ങളുടെ ഇലക്ഷന്‍ ഈമാസം 13ന് പത്ത് മണി മുതല്‍ ഒരു മണി വരെ സര്‍വകലാശാല സെനറ്റ് ഹൗസില്‍ നടത്തും. ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച ഇലക്ടറല്‍ റോള്‍ പ്രകാരം 2011-12 അധ്യയന വര്‍ഷത്തെ കൗണ്‍സലര്‍മാര്‍ക്കാണ് വോട്ടവകാശം. കൗണ്‍സിലര്‍മാര്‍ക്ക് സര്‍വകലാശാല നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം പോളിംഗ്് ബൂത്തില്‍ ഹാജരായി വോട്ട് രേഖപ്പെടുത്താം. കാര്‍ഡ് നഷ്ടപ്പെട്ടവര്‍ അതത് കോളജ് പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോടൊപ്പം ഗവണ്‍മെന്റ് ഏജന്‍സികള്‍ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളോ, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഹാജരാക്കി വോട്ട് രേഖപ്പെടുത്താം. കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ രേഖ കൈവശമില്ലാത്തവര്‍ വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗത്തില്‍ നിന്നും നല്‍കുന്ന തിരിച്ചറിയല്‍ രേഖ ഫോട്ടോ ഐഡി കാര്‍ഡിന്റെ കൂടെ ഹാജരാക്കേണ്ടതാണ്.