ഗണേഷും പിള്ളയും കൂടിക്കാഴ്ച നടത്തി

Posted on: March 7, 2013 8:42 pm | Last updated: March 12, 2013 at 3:41 pm
SHARE

Ganesh Kumar

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് -ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുമായി മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ കൂടിക്കാഴ്ച നടത്തി. തലസ്ഥാനത്തെ പാര്‍ട്ടി ഓഫീസിലെത്തിയാണ് ബാലകൃഷ്ണ പിള്ളയെ ഗണേഷ്‌കുമാര്‍ കണ്ടത്. മന്ത്രി ഷിബു ബേബിജോണും ഗണേഷിനൊപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമൊന്നുമില്ലെന്ന് ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് ഗണേഷ്‌കുമാര്‍ പറഞ്ഞു. അച്ഛനും മകനും തമ്മിലുള്ള കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അച്ഛനും മകനും തമ്മില്‍ തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് തീര്‍ക്കുന്നതിന്റെ തുടക്കമാണ് കൂടിക്കാഴ്ച എന്ന് പറഞ്ഞ മന്ത്രി ഷിബു ബേബി ജോണ്‍, ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. അതേസമയം, ഗണേഷ് കഴിഞ്ഞ ദിവസം എന്‍ എസ് എസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയുടെ പരിണിത ഫലമാണ് ഈ കൂടിക്കാഴ്ചയെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.