പോലീസ് ഉദ്യോഗസ്ഥന്റെ കൊല: സി ബി ഐ തെളിവെടുത്തു

Posted on: March 7, 2013 3:50 pm | Last updated: March 9, 2013 at 12:25 am
SHARE

zia_cop_story

പ്രതാപ്ഗഢ് (യു പി): ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ കൊലപാതകം അന്വേഷിക്കുന്ന സി ബി ഐ സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഡി ഐ ജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പത്തംഗ സി ബി ഐ സംഘമാണ് സംഭവ സ്ഥലത്തെത്തി തെളിവെടുത്തത്. സംഭവത്തെ കുറിച്ച് ഐ ജി തലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുമായും പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ പോലീസുകാരുമായും സംസാരിച്ച് തെളിവെടുക്കുമെന്ന് സി ബി ഐ സംഘം അറിയിച്ചു.
ഗ്രാമത്തലവനായിരുന്ന നന്‍ഹേ യാദവിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്തെത്തിയ ഡി എസ് പി സിയാ ഉള്‍ ഹഖിനെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. സിയാ ഉള്‍ ഹഖും ഗ്രാമത്തലവന്റെ സഹോദരനും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് യു പി മന്ത്രി രാജാ ഭയ്യക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രാജാ ഭയ്യ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
വയര്‍ലെസ് സന്ദേശങ്ങളുടെ മുഴുവന്‍ വിവരങ്ങളും കൈമാറാന്‍ സി ബി ഐ ആവശ്യപ്പെട്ടു. കേസില്‍ പ്രതികളായ രണ്ട് പേരെ കസ്റ്റഡിയില്‍ വാങ്ങാനും സി ബി ഐ ആലോചിക്കുന്നുണ്ട്.