മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ സേനയുടെ വെടിവെപ്പ്

Posted on: March 7, 2013 12:17 pm | Last updated: March 7, 2013 at 12:17 pm
SHARE

oceanരാമേശ്വരം: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വീണ്ടും ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം. സേന നടത്തിയ വെടിവെപ്പില്‍ മത്സ്യത്തൊഴിലാളിക്ക് പരുക്കേറ്റു. രാമേശ്വരത്ത് നിന്ന് 200 കിലോമീറ്റര്‍ ദൂരത്തുള്ള കൊടിയാക്കരൈയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒരാള്‍ക്ക് പരുക്കേറ്റതായി നാഗപട്ടണത്തെ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ് ഗുണശേഖരന്‍ പറഞ്ഞു. പരുക്കേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.