Connect with us

National

മുസ്ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ഒഴിവാക്കണം: കട്ജു

Published

|

Last Updated

ന്യൂഡല്‍ഹി:  ബോംബ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സംയമനം പാലിക്കണമെന്നും വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കുന്ന കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍കണ്ഡേയ കട്ജു മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ കമ്മീക്ഷന്‍ ചെയര്‍മാന്‍ വജാഹത് ഹബീബുല്ലയുടെ കത്തിന് പ്രതികരണമായാണ് കട്ജു ഇത് പറഞ്ഞത്. അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പേ ഒരു സമുദായത്തെ ലക്ഷ്യമിട്ട് സ്‌ഫോടനക്കേസുകളുടെ വാര്‍ത്ത ഉണ്ടാക്കുന്നു എന്നു കാണിച്ചാണ് ഹബീബുല്ല കത്തയച്ചത്.

മുന്‍ ഇന്റലിജന്‍സ് ഓഫീസറും സുരക്ഷാകാര്യ വിദഗ്ധനുമായ ബി രാമന്റെ ലേഖനത്തെ ഉദ്ദരിച്ചുകൊണ്ടാണ് ഹബീബുല്ല കത്തെഴുതിയത്. ഭീകരനെന്നാല്‍ മുസ്ലിമാണെന്നും മുസ്ലിമെന്നാല്‍ ഇന്ത്യന്‍ മുജാഹിദീനാണെന്നും ഇന്ത്യന്‍ മുജാഹിദീനായതുകൊണ്ട് അയാള്‍ പാകിസ്താന്‍കാരനാണെന്നും പറഞ്ഞുപോകുന്ന് ശൈലിയാണ് ഇപ്പേഴുള്ളത് എന്നായിരുന്നു രാമന്‍ എഴുതിയത്. ഈ രീതി നിരുത്സാഹപ്പെടുത്തണമെന്ന് കട്ജു പറഞ്ഞു.

“ഭൂരിഭാഗം മുസ്ലിംകളും ഭീകരവാദികളാണെന്നുള്ള ഒരു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വെറും സംശയത്തിന്റ പേരില്‍ മുസ്ലിം ചെറുപ്പക്കാര്‍ അറസ്റ്റു ചെയ്യപ്പെടുന്നത്. ഒരു മുസ്ലിമിന് ജാമ്യം കിട്ടാന്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥ വന്നിരിക്കുന്നു ഇപ്പോള്‍. ഇനി അയാള്‍ നിരപരാധിയാണംന്ന് തെളിഞ്ഞിട്ടും കാര്യമില്ല. ജയിലില്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ അയാള്‍ക്ക് ഒരിക്കലും തിരിച്ചുകിട്ടുകയില്ല. ഇത്തരം അനവധി സംഭവങ്ങള്‍ ഉണ്ട്”- കട്ജു പറഞ്ഞു.
എല്ലാ സമുദായങ്ങളെയും ബഹുമാനിക്കന്‍ പഠിച്ചാല്‍ ഇത്തരം പക്ഷപാതങ്ങള്‍ ഉണ്ടാവില്ല എന്നും കട്ജു കൂട്ടിച്ചേര്‍ത്തു

Latest