മുംബൈ ചേരിയില്‍ തീപ്പിടിത്തം; നൂറോളം കുടിലുകള്‍ കത്തിനശിച്ചു

Posted on: March 7, 2013 10:01 am | Last updated: March 7, 2013 at 10:02 am
SHARE

MumbaiSlumFire_AFPമുംബൈ: പടിഞ്ഞാറന്‍ മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ചേരിയില്‍ തീപ്പിടിത്തം. നൂറോളം കുടിലുകള്‍ കത്തിനശിച്ചു. എട്ട് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട്‌ മണിയോടെയാണ് ശാസ്ത്രി നഗര്‍ കോളനിയില്‍ തീപ്പിടിത്തമുണ്ടായത്. ഗ്യാസ് സിലിന്‍ഡറുകള്‍ക്ക് തീപ്പിടിച്ചത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. പത്ത് അഗ്നിശമന സേനാ വിഭാഗം എത്തിയാണ് തീയണച്ചത്. ആറ് മണിയോടെ തീ നിയന്ത്രണവിധേയമായി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.