ഫോക്‌ലോര്‍ ദേശീയ സെമിനാര്‍ 14ന് തുടങ്ങും

Posted on: March 7, 2013 12:19 am | Last updated: March 7, 2013 at 12:19 am
SHARE

കണ്ണൂര്‍: ‘ഫോക്‌ലോറും സാഹിത്യവും’ എന്ന വിഷയത്തില്‍ കേരള ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഈമാസം 14, 15 തീയതികളില്‍ അക്കാദമിയിലെ ചിറയ്ക്കല്‍ ടി ബാലകൃഷ്ണന്‍ നായര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
14ന് രാവിലെ 10ന് ഗ്രാമവികസന, സാംസ്‌കാരിക ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ ബി മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിക്കും. മികച്ച ജില്ലാ കലക്ടര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച കണ്ണൂര്‍ ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കറിനെ ചടങ്ങില്‍ ആദരിക്കും.
സെമിനാറില്‍ സി വി ബാലകൃഷ്ണന്‍, സതീഷ്ബാബു പയ്യന്നൂര്‍, അംബികാസുതന്‍ മാങ്ങാട്, സോമന്‍ കടലൂര്‍, ഡോ. ഖദീജ മുംതാസ്, സുഭാഷ് ചന്ദ്രന്‍ സംബന്ധിക്കും. ഫോക്‌ലോറും കവിതയും എന്ന വിഷയത്തില്‍ പി പി രാമചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ പനച്ചൂരാന്‍, പി രാമന്‍ ക്ലാസെടുക്കും. കവിയരങ്ങ് കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.