യു ഡി എഫ് യോഗം തീരുമാനമെടുക്കുമെന്ന് തങ്കച്ചന്‍

Posted on: March 7, 2013 12:14 am | Last updated: March 7, 2013 at 12:14 am
SHARE

കൊച്ചി: മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിഷയത്തില്‍ എന്തു തീരുമാനം കൈക്കൊള്ളണമെന്ന് ഇന്ന് നടക്കുന്ന യു ഡി എഫ് യോഗം തീരുമാനിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരായ നടപടിയും യോഗം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം എറണാകുളത്ത് പത്രക്കാരോട് പറഞ്ഞു. ഗണേഷ് കുമാറിനെതിരെ പി സി ജോര്‍ജ് പരസ്യമായ ആരോപണം ഉന്നയിച്ചത് ശരിയായില്ല. ഇക്കാര്യത്തില്‍ ജോര്‍ജ് മുന്നണി മര്യാദ ലംഘിച്ചിരിക്കുകയാണ്. യു ഡി എഫ് യോഗം നടക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെയാണ് പല തവണ വാര്‍ത്താസമ്മേളനം നടത്തി ജോര്‍ജ് ആരോപണങ്ങള്‍ ഉന്നയിച്ചത്. അതു ശരിയായില്ലെന്ന് തങ്കച്ചന്‍ പറഞ്ഞു.