Connect with us

National

കാണാതായ 75,000 കുട്ടികളെക്കുറിച്ച് വിവരമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കാണാതായ 75,000 കുട്ടികളെ കണ്ടെത്താനായിട്ടില്ലെന്ന് പാര്‍ലിമെന്ററികാര്യ സഹമന്ത്രി പബന്‍ സിംഗ് ഗഡോവര്‍ രാജ്യസഭയെ അറിയിച്ചു. 2.36 ലക്ഷം കുട്ടികളെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കാണാതായത്. ഇവരില്‍ 1,61,800 പേരെ കണ്ടെത്തിയിട്ടുണ്ട്. ബാക്കി വരുന്ന 75,000 കുട്ടികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
ഇത്തരം കേസുകളില്‍ അന്വേഷണം നടത്താന്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തലാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചത്. കുട്ടികളെ കണ്ടെത്തുന്നതിനായി ട്രാക് ചൈല്‍ഡ് എന്ന വെബ്‌പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.