ആമാശയ ക്യാന്‍സര്‍ കണ്ടെത്താന്‍ ശ്വസന പരിശോധന

Posted on: March 6, 2013 2:13 pm | Last updated: March 14, 2013 at 6:50 pm
SHARE

stomatch cancerലണ്ടന്‍: ലളിതമായ ശ്വസന പരിശോധനയിലൂടെ ആമാശയ ക്യാന്‍സര്‍ കണ്ടെത്താനാകുമെന്ന് ഇസ്‌റാഈല്‍, ചൈനീസ് ശാസ്ത്രജ്ഞര്‍. ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്യാന്‍സര്‍ പ്രസിദ്ദീകരിച്ച പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 130 പേരില്‍ പരിശോധന നടത്തിയതില്‍ 90 ശതമാനം പേരിലും പരിശോധന വിജയകരമായിരുന്നുവെന്ന് ഇസ്‌റാഈലില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരുടെ സംഘം അവകാശപ്പെടുന്നു.
ബ്രിട്ടനില്‍ വര്‍ഷത്തില്‍ 7000 പേര്‍ ആമാശയ ക്യാന്‍സറിന് ഇകളാകുന്നുവെന്നാണ് കണക്ക്. ഇവരില്‍ അഞ്ചില്‍ രണ്ട് ഭാഗം പേര്‍ മാത്രമാണ് രക്ഷപ്പെടുന്നത്. അവരില്‍ തന്നെ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കുന്നവര്‍ അഞ്ചില്‍ ഒരു ശതമാനമാണ്.
നിലവില്‍ ആമാശയത്തിന്റെ ബയോപ്‌സി പരിശോധനയിലൂടെയും വയറ്റില്‍ ക്യാമറ ഇറക്കിയുള്ള പരിശോധനയിലൂടെയുമാണ് ആമാശയ ക്യാന്‍സര്‍ കണ്ടെത്തുന്നത്. എന്നാല്‍ പുതിയ ഗവേഷണ ഫലപ്രകാരം ശ്വാസ്വേച്ഛോസത്തില്‍ നിന്ന് തന്നെ ക്യാന്‍സര്‍ കണ്ടെത്താനാകും. നിശ്വാസ വായുവിന്റെ മണം പരിശോധിച്ചാണ് രോഗബാധ കണ്ടെത്തുന്നത്.