മഅദനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Posted on: March 6, 2013 9:22 am | Last updated: March 6, 2013 at 9:22 am
SHARE

madaniബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പ്രത്യേക വിചാരണക്കോടതിയാണ് ജാമ്യഹരജി പരിഗണിക്കുന്നത്. മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനും , രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കാനും മാര്‍ച്ച് 8 മുതല്‍ 12വരെ ജാമ്യം അനുവദിക്കണമെന്നാണ് മഅ്ദനിയുടെ ആവശ്യം. കഴിഞ്ഞ തിങ്ങളാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഈ മാസം പത്തിനാണ് മഅദനിയുടെ മകളുടെ കല്യാണം.