Connect with us

Thiruvananthapuram

അഴിമതി ആരോപണം: മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: അഴിമതി ആരോപണത്തെത്തുടര്‍ന്ന് വാണിജ്യനികുതി വകുപ്പിലെ മൂന്ന് പേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ധനമന്ത്രി കെ എം മാണി അറിയിച്ചു. തൃശൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി സി ജോസഫ്, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ബി അജിത്കുമാര്‍, വാളയാര്‍ ചെക്ക്‌പോസ്റ്റിലെ ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് കമീഷണര്‍ വി സത്യനാരായണ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നികുതി സെക്രട്ടറി എ അജിത്കുമാറിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. വാണിജ്യ നികുതി തൃശൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി സി ജോസഫ് കോഴ വാങ്ങുന്ന ദൃശ്യം സ്വകാര്യ ചാനല്‍ ഒളികാമറയില്‍ പകര്‍ത്തി പുറത്ത് വിട്ടിരുന്നു. നികുതി വകുപ്പില്‍ നടക്കുന്ന വെട്ടിപ്പിനെ സംബന്ധിച്ച അന്വേഷണത്തിലാണ് ഡെ.കമ്മീഷണര്‍ ഒളി ക്യാമറയില്‍ കുടുങ്ങിയത്.

Latest