Connect with us

Eranakulam

അധ്യാപികമാര്‍ക്ക് പര്‍ദയും പച്ചക്കോട്ടും നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് അധികാരമില്ലെന്ന് കോടതി

Published

|

Last Updated

കൊച്ചി: പര്‍ദയും പച്ചക്കോട്ടും അധ്യാപികമാര്‍ ധരിക്കണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് എന്തധികാരമെന്ന് ഹൈക്കോടതി.
പച്ചക്കോട്ട് ധരിക്കാത്തതിന് സസ്‌പെന്‍ഷനിലായ അധ്യാപികയെ തിരിച്ചെടുക്കാനുള്ള സിംഗിള്‍ ബഞ്ച് വിധിക്കെതിരെ മാനേജ്‌മെന്റ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെലൂര്‍, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം. സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചു.
പച്ചക്കോട്ടിടാന്‍ വിസമ്മതിച്ച അരീക്കോട് സുല്ലുമ്മസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂള്‍ അധ്യാപിക കെ ജമീലയെ ഉടന്‍ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള സിംഗിള്‍ ബഞ്ച് വിധിക്കെതിരെയാണ് മാനേജ്‌മെന്റ് അപ്പീല്‍ സമര്‍പ്പിച്ചത്. ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും രണ്ടാഴ്ചക്കകം നല്‍കാനും സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചിരുന്നു.