ദേശീയ സെമിനാര്‍

Posted on: March 6, 2013 12:15 am | Last updated: March 6, 2013 at 12:15 am
SHARE

തിരുവനന്തപുരം:കേരള സര്‍വകലാശാല മലയാളവിഭാഗം സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്നുവരുന്ന സെമിനാര്‍ പരമ്പരകളില്‍ അഞ്ചാമത്തേത് ഈ മാസം 25, 26, 27 തീയതികളില്‍ കാര്യവട്ടം മലയാള വിഭാഗത്തില്‍ നടത്തും. വിഷയം : താരതമ്യ സാഹിത്യം, വിവര്‍ത്തന പഠനം : പുതിയ ചലനങ്ങള്‍. പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനാഗ്രഹിക്കുന്നവര്‍ പ്രബന്ധ സംഗ്രഹം ഈ മാസം 12-നകം ഡോ. ജി. പത്മറാവു (സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍), പ്രൊഫസര്‍, മലയാളം വിഭാഗം, കേരള സര്‍വകലാശാല, കാര്യവട്ടം – 695581 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍. 9447345354.