കെ എം മാണിക്കും ടി എന്‍ പ്രതാപനും അവാര്‍ഡ്

Posted on: March 6, 2013 12:12 am | Last updated: March 6, 2013 at 12:12 am
SHARE

കൊച്ചി: കേരള സിറ്റിസണ്‍ ഫോറത്തിന്റെ 2012 -2013 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലീഡര്‍ കെ കരുണാകരന്‍ രാഷ്ട്ര രത്്‌ന പുരസ്‌കാരത്തിന് മന്ത്രി കെ എം മാണിയും ഹരിതരത്‌ന അവാര്‍ഡിന് ടി എന്‍ പ്രതാപന്‍ എം എല്‍ എയും അര്‍ഹരായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പത്മശ്രീ എം എ യൂസുഫലിക്കാണു പ്രവാസി പ്രതിഭാരത്‌ന പുരസ്‌കാരം. കിഡ്‌നി ഫെഡറേഷന്‍ ഒാഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ ഡേവിസ് ചിറമ്മല്‍ (മാനവ ശ്രേഷ്ഠ), നടന്‍ ഇന്നസെന്റ് (ഹാസ്യരത്‌ന), നന്തിലത്ത് ജി മാര്‍ട്ട് ചെയര്‍മാന്‍ ഗോപു നന്തിലത്ത് (ബിസിനസ് മാഗ്നറ്റ് ഒഫ് കേരള) കവിയും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ ബാബു വെളപ്പായ (അക്ഷരപ്രതിഭ) എന്നിവരാണു മറ്റ് ജേതാക്കള്‍. ആര്‍ട്ടിസ്റ്റ് സുരേഷ് ഡാവിഞ്ചി രൂപകല്‍പ്പന ചെയ്ത കീര്‍ത്തിഫലകവും 10,111 രൂപയും അടങ്ങുന്നതാണു പുരസ്‌കാരം. ഏപ്രില്‍ ആദ്യവാരം തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
ഫോറം പ്രസിഡന്റ് പി എം ഷാഹുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി എ സി സുരേഷ്, വൈസ് പ്രസിഡന്റ് ഡോ ത്രേസ്യ ഡയസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.