ഗ്യാലക്‌സി എസ് 4ന്റെ വിശദാംശങ്ങള്‍ ചോര്‍ന്നു

Posted on: March 5, 2013 8:21 pm | Last updated: March 8, 2013 at 9:27 am
SHARE

GalaxyS4-render

ന്യൂയോര്‍ക്ക്: പുറത്തിറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സാംസംഗിന്റെ ഗ്യാലക്‌സി എസ് 4 ന്റെ വിശദാംശങ്ങള്‍ ചോര്‍ന്നു. ടെക്‌നോളജി രംഗത്തെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ പ്രശസ്തമായ ഈവ്‌ലീക്‌സിന്റെ ട്വീറ്ററിലൂടെയാണ് ഫോണിന്റെ വിശദാംശങ്ങള്‍ പുറത്തായത്. ഫോണിന്റെ ചിത്രവും പ്രത്യേകതകളും ഈവ്‌ലീക്‌സ് നല്‍കുന്നു.
4.99 ഇഞ്ച് സൂപ്പര്‍ അമോല്‍ഡ് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, 16/32 ജിബി സ്‌റ്റോറേജ്, 13 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറ, 2.1 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ, എല്‍ ഇ ഡി ഫഌഷ്, ആന്‍ഡ്രോയിഡിന്റെ ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്ലൂടൂത്ത് 4 തുടങ്ങിയവയാണ് ഈവ്‌ലീക്‌സ് പുറത്തുവിട്ട പ്രത്യേകതകള്‍. വളരെ കനം കുറഞ്ഞതും ഹാര്‍ഡ്‌വെയര്‍ കീകള്‍ ഇല്ലാത്തതുമായ സ്മാര്‍ട്ട് ഫോണായിരിക്കും എസ് 4 എന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.