ഇനിയും ഏകാധിപതിയുണ്ടായാല്‍ പാക്കിസ്ഥാന്‍ തകരും: നവാസ്

Posted on: March 5, 2013 6:06 pm | Last updated: March 5, 2013 at 6:08 pm
SHARE

nawaz-sharifലാഹോര്‍: ഇനിയൊരു ഏകാധിപതി കൂടി ഭരിച്ചാല്‍ പാക്കിസ്ഥാന്‍ തകര്‍ന്ന് തരിപ്പണമാകുമെന്ന് മുന്‍ പ്രധാനമന്ത്രിയും  പി എം എല്‍ – എന്‍ നേതാവുമായ നവാസ് ശരീഫ്. പൊതുതിരഞ്ഞെടുപ്പ് വൈകുന്ന പശ്ചാത്തലത്തിലാണ് നവാസിന്റെ പ്രസ്താവന. ഇനിയൊരു ഏകാധിപതി കൂടി ഭരിക്കുന്നതില്‍ നിന്ന് ദൈവം കാക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ ദിവസങ്ങള്‍ക്കകം തന്നെ പാക്കിസ്ഥാന്‍ തകരും. ജനാധിപത്യത്തിലാണ് പാക്കിസ്ഥാന്റെ ഭാവി. തീവ്രവാദവും ഭീകരവാദവും ജനാധിപത്യത്തിലൂടെ ഇല്ലാതാക്കാനാകുമെന്നും തന്റെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നവാസ് ശരീഫ് പറഞ്ഞു.