ഹൈക്കമാന്‍ഡ് സംസ്‌കാരം ഒഴിവാക്കണം: രാഹുല്‍

Posted on: March 5, 2013 3:32 pm | Last updated: March 5, 2013 at 3:32 pm
SHARE

rahulന്യൂഡല്‍ഹി: പ്രധാനമന്ത്രി പദം ലക്ഷ്യമല്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിലെ ഹൈക്കമാന്‍ഡ് സംസ്‌കാരം ഒഴിവാക്കേണ്ടിയിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. പാര്‍ലിമെന്റിനു മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെയും ഒപ്പം യു പി എ സഖ്യത്തെയും ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും രാഹുല്‍ പറഞ്ഞു.