Connect with us

Kerala

മന്‍സര്‍ ഇമാമിനെ റിമാന്റ് ചെയ്തു

Published

|

Last Updated

gavelകൊച്ചി: വാഗമണ്‍ സിമി ക്യാമ്പില്‍ പങ്കെടുത്തതിന് എന്‍ ഐ എ അറസ്റ്റ് ചെയ്ത മന്‍സര്‍ ഇമാമിനെ കോടതി ഈ മാസം 18 വരെ റിമാന്റ് ചെയ്തു. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മന്‍സര്‍. ഇയാളെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയി. ഇയാളെ അറസ്റ്റുചെയ്തപ്പോള്‍ കസ്റ്റഡിയിലെടുത്ത വസ്തുക്കളും കോടതിയില്‍ ഹാജരാക്കി. മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, ഒരു ലക്ഷം രൂപ എന്നിവയാണ് പിടിച്ചെടുത്തിരുന്നത്. ഇവ പരിശോധനക്ക് വിട്ടുകിട്ടാന്‍ എന്‍ ഐ എ അപേക്ഷ സമര്‍പ്പിക്കും. കേസില്‍ 35ാം പ്രതിയാണ് മന്‍സര്‍.

Latest