മുകുള്‍ സാങ്മ മേഘാലയ മുഖ്യമന്ത്രിയായി അധികാരമേറ്റു.

Posted on: March 5, 2013 2:13 pm | Last updated: March 5, 2013 at 2:32 pm
SHARE

Mukul-Sangma

ഷില്ലോങ്‌:  തുടര്‍ച്ചയായി രണ്ടാം തവണയും മുകുള്‍ സാങ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

47 കാരനായ സാങ്മക്ക് ഗവര്‍ണര്‍ ആര്‍ എസ് മൂഷഹാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

ഈ ആഴ്ച തന്നെ മന്ത്രിമാരെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“എന്നോട് തനിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് സോണിയാ ഗാന്ധി ആവശ്യപ്പെട്ടത്. മന്ത്രിസഭ വികസിപ്പിക്കുന്നത് ഹൈക്കമാന്റ് തീരുമാനിക്കും”-സാങ്മ പറഞ്ഞു.

60 അംഗ സഭയില്‍ 29 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് സംസ്ഥാനത്ത്. രണ്ട് അംഗങ്ങളുള്ള എന്‍ സി പി യും 11 സ്വതന്ത്ര അംഗങ്ങളും കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.