കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ അഴിമതിയെന്ന് സി എ ജി റിപ്പോര്‍ട്ട്

Posted on: March 5, 2013 1:37 pm | Last updated: March 12, 2013 at 3:38 pm
SHARE

Drought_farmer_land_pic_August3_295ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി). സി എ ജി റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെച്ചു. കടങ്ങള്‍ എഴുതിത്തള്ളിയവരില്‍ അര്‍ഹതയില്ലാത്ത വന്‍കിട കര്‍ഷകരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് സി എ ജി പരിശോധിച്ചത്. 9334 അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ 1257 അക്കൗണ്ടുകളും യോഗ്യതയില്ലാത്തവര്‍ക്കാണ് ലഭിച്ചത്. 22 ശതമാനം കേസുകളിലും തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2008ലാണ് യു പി എ സര്‍ക്കാര്‍ കാര്‍ഷിക കടാശ്വാസ പദ്ധതി നടപ്പിലാക്കിയത്.