ടൈറ്റാനിയം കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ്

Posted on: March 5, 2013 1:18 pm | Last updated: March 5, 2013 at 1:39 pm
SHARE

gavelതിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി വിജിലന്‍സ്. അന്വേഷണ റിപ്പോര്‍ട്ട് എസ് പിയുടെ പരിഗണനക്കായി അയച്ചിരിക്കുകയാണെന്നും പതിനാല് ദിവസത്തിനു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തിരുവനന്തപുരം കോടതിയെ വിജിലന്‍സ് അറിയിച്ചു. ടൈറ്റാനിയത്തില്‍ മലിനീകരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 256 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്.