സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: March 5, 2013 12:26 pm | Last updated: March 5, 2013 at 12:26 pm
SHARE

ഭണ്ഡാര: മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ആറും എട്ടും പതിനൊന്നും വയസ്സുള്ള സഹോദരിമാരെയാണ് ബലാത്സംഗം ചെയ്ത ശേഷം സമീപത്തുള്ള കിണറ്റില്‍ തള്ളിയത്. ഫെബ്രുവരി പതിനാലിനാണ് സഹോദരങ്ങളെ കാണാതായത്. രണ്ട് ദിവസത്തിനു ശേഷമാണ് സമീപത്തുള്ള മുര്‍മാഡി ഗ്രാമത്തിലെ ലഖാനിയിലുള്ള കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ലൈംഗികമായി പീഡിപ്പച്ച ശേഷമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.