യുവതിക്ക് റോഡില്‍ പോലീസിന്റെ മര്‍ദനം

Posted on: March 5, 2013 12:14 pm | Last updated: March 5, 2013 at 12:47 pm
SHARE

punjabpolice20130304അമൃത്സര്‍: പൊതുജനം നോക്കിനില്‍ക്കെ യുവതിക്ക് പോലീസിന്റെ മര്‍ദനം. പഞ്ചാബിലെ തരണ്‍ തരണിലാണ് റോഡില്‍ വെച്ച് സ്ത്രീയെ പോലീസുകാര്‍ മര്‍ദിച്ചത്. സംഭവത്തിന്റഎ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദമായിട്ടുണ്ട്.
യുവതിയുടെ ബന്ധുക്കള്‍ പോലീസുകാരോട് മോശമായി പെരുമാറിയതായി പോലീസ് ആരോപിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി ഡി ജി പി സുമേധ് സിംഗ് പറഞ്ഞു. പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉപ മുഖ്യമന്ത്രി സുഖ്ബിര്‍ സിംഗ് ബാദല്‍ ഡി ജി പിയോട് നിര്‍ദേശിച്ചു. സംഭവത്തെ കുറിച്ച് ഉന്നതതല സംഘം അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.