പാക് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നു

Posted on: March 5, 2013 11:51 am | Last updated: March 5, 2013 at 11:51 am
SHARE

M_Id_317437_Raja_Pervez_Ashrafഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അശ്‌റഫ് ശനിയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് പതിനാറിന് പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സന്ദര്‍ശനം. അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കുന്നതിനായാണ് അശ്‌റഫ് ഇന്ത്യയിലെത്തുന്നത്. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഔദ്യോഗിക സന്ദര്‍ശനങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചിരുന്നു.