Connect with us

Ongoing News

ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം; അശ്വിന് അഞ്ച് വിക്കറ്റ്‌

Published

|

Last Updated

155068

ഹൈദരാബാദ്‌: ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 135 റണ്‍സിനും വിജയിച്ചു. ഇതോടെ നാലു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.

ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദി മാച്ച്.

ഇതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയം നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതി ഇനി ധോണിക്ക് സ്വന്തം. ഗാംഗുലിയെയാണ് ധോണി മറികടന്നത്.

ആസ്‌ത്രേലിയയുടെ ഇന്നിംഗ്‌സ് 131 ല്‍ അവസാനിച്ചു. ഇന്ന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സുമായി കളി ആരംഭിച്ച ആസ്‌ത്രേലിയക്ക് ഇന്ത്യന്‍ ബൗളിംഗിനെതിരെ പിടിച്ചുനില്‍ക്കാനായില്ല.

സ്പിന്‍ ബൗളര്‍മാരാണ് ഓസീസിനെ തകര്‍ത്തത്. ഇന്ത്യക്കുവേണ്ടി അശ്വിന്‍ അഞ്ച് വിക്കറ്റും ജഡേജ 3 വിക്കറ്റും നേടി. ഓസീസ്‌ നിരയില്‍ നാലുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 503 റണ്‍സിന് പുറത്താവുകയായിരുന്നു. പൂജാരയും(204) മുരളി വിജയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ എട്ടു വിക്കറ്റിന് ജയിച്ചിരുന്നു.

അടുത്ത ടെസ്റ്റ് 14ന് മൊഹാലിയില്‍ തുടങ്ങും.