ചൈനയുടെ പ്രതിരോധ ബജറ്റ് വിഹിതത്തില്‍ 10.7 ശതമാനം വര്‍ധന

Posted on: March 5, 2013 10:48 am | Last updated: March 5, 2013 at 10:48 am
SHARE

China-defence-budgeബെയ്ജിംഗ്: ചൈനയില്‍ പ്രതിരോധ മേഖലക്ക് ബജറ്റില്‍ വന്‍ വര്‍ധന വരുത്തുന്നു. 10.7 ശതമാനത്തിന്റെ വര്‍ധന വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രതിരോധ വിഹിതം 720.2 ബില്യണ്‍ യുവാനാകും. ഏകദേശം 115.7 ബില്യണ്‍ യു എസ് ഡോളര്‍. പാര്‍ലിമെന്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി വെന്‍ജിയാബാവോ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
106 ബില്യണ്‍ യു എസ് ഡോളറായിരുന്നു ചൈനയുടെ കഴിഞ്ഞ തവണത്തെ പ്രതിരോധ ബജറ്റ്. ചൈനയില്‍ അധികാര കൈമാറ്റം നടക്കാനിരിക്കെയാണ് ഇതെന്നതും ശ്രദ്ധേയമാണ്.