ഹൈദരാബാദില്‍ പതിനാല് കിലോ സ്വര്‍ണം പിടിച്ചു

Posted on: March 5, 2013 10:30 am | Last updated: March 5, 2013 at 10:30 am
SHARE

-kg-of-gold-orn2793ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് നടത്തിയ പരിശേധനകള്‍ക്കിടെ രണ്ടിടങ്ങളില്‍ നിന്നായി രേഖകളില്ലാതെ പതിനാല് കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. സ്‌ഫോടനം നടന്ന ദില്‍സുഖ്‌നഗര്‍ പ്രദേശത്ത് നിന്നാണ് രണ്ട് ബേഗുകളിലായി സൂക്ഷിച്ച പതിമൂന്ന് കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തത്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ വാഹനത്തില്‍ സൂക്ഷിച്ച ഒരു കിലോഗ്രാം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു.
പിടിയിലായവര്‍ ജ്വല്ലറി ഉടമകളാണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ കൈവശം മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ല. സ്വര്‍ണം ആദായനികുതി വകുപ്പിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.