എ എഫ് സി ചലഞ്ച് കപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് രണ്ടാം ജയം

Posted on: March 5, 2013 9:20 am | Last updated: March 5, 2013 at 10:35 am
SHARE

260453hp2

യാങ്കൂണ്‍:  (മ്യാന്‍മാര്‍) ഗൗം ക്ലബിനെ 4-0 ന് തോല്‍പ്പിച്ച് ഇന്ത്യക്ക് എ എഫ് സി ചലഞ്ച് കപ്പില്‍ രണ്ടാം ജയം.ഒന്നാം പകുതിയില്‍ തീര്‍ത്തും നിറം മങ്ങിയ ഇന്ത്യ രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ചു.

49ാം മിനുട്ടില്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍. പിന്നീട് 68ാം മിനുട്ടില്‍ ക്ലിഫോര്‍ഡ് മിറാന്‍ഡയും 80ാം മിനുട്ടില്‍ ജെവല്‍ രാജയും ഗോള്‍ നേടി. ഇഞ്ചുറി സമയത്ത് വീണ്ടും ഗോള്‍ നേടിക്കൊണ്ട് സുനില്‍ ഛേത്രി പട്ടിക തികച്ചു.

ആദ്യമല്‍സരത്തില്‍ നിന്ന് മണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. നിര്‍മല്‍ ഛേത്രിക്കും ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിനും പകരം സയ്യിദ് റഹീം നബിയും ഡെന്‍സില്‍ ഫ്രാന്‍കോയും കളിക്കാനിറങ്ങി.