കെജ്രിവാള്‍ അനിശ്ചിതകാല നിരാഹാരത്തിന്

Posted on: March 5, 2013 8:54 am | Last updated: March 5, 2013 at 8:54 am
SHARE

OB-UZ940_ikejri_G_20121018051522ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ വെള്ളത്തിനും വൈദ്യുതിക്കും നിരക്ക് കൂട്ടിയതിനെതിരെ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഈ മാസം 23 മുതല്‍ അനിശ്ചികാല നിരാഹാരം നടത്തും. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണിതെന്ന് കെജ്രിവാള്‍ പറഞ്ഞു.

സമരം തുടങ്ങുന്ന ദിവസം മുതല്‍ കരം അടക്കരുതെന്ന് ഡല്‍ഹി നിവാസികളോട് കെജ്രിവാള്‍ ആഹ്വാനം ചെയ്തു.
ഷീലാ ദീക്ഷിത് സ്വകാര്യ കമ്പനികള്‍ക്കുവേണ്ടിയാണ് ഇത് ചെയ്തത് എന്നും കെജ്രിവാള്‍ പറഞ്ഞു.