ടൊയോട്ടയില്‍ നിന്ന് ഇത്തിരിക്കുഞ്ഞന്‍ ‘ഐ റോഡ്’

Posted on: March 5, 2013 1:38 am | Last updated: March 8, 2013 at 9:27 am
SHARE

iroad 1

ജനീവ ഓട്ടോ ഷോക്ക് മുന്നോടിയായി ടൊയോട്ട പുതിയ ഇത്തിരിക്കുഞ്ഞന്‍ മുച്ചക്ര വാഹനം വെളിപ്പെടുത്തി. ടൊയോട്ട ഐ റോഡ് എന്ന് പേരിട്ട ഈ വാഹനത്തെ നമുക്ക് വേണമെങ്കില്‍ ‘ഓട്ടോ കാര്‍’ എന്ന് വിളിക്കാം. കാരണം കാറിന്റെ രീതിയിലുള്ള ഒരു കുഞ്ഞന്‍ ഓട്ടോറിക്ഷയാണിത്. തിരക്കേറിയ സിറ്റികളില്‍ സുഗമമായ യാത്ര ഉദ്ദേശിച്ചാണ് ടൊയോട്ട ഐ റോഡ് പുറത്തിറക്കുന്നത്.

വെറും 85 സെന്റീമീറ്റര്‍ മാത്രമാണ് ഇതിന്റെ വീതി. 235 സെന്റീമീറ്റര്‍ നീളവും 144.5 സെന്റീമീറ്റര്‍ ഉയരവും 170 സെന്റീമീറ്റര്‍ വീല്‍ബേസും ഐ റോഡിനുണ്ട്. എന്നുപറഞ്ഞാല്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് 4 ഐറോഡുകള്‍ പാര്‍ക്ക് ചെയ്യാമെന്നര്‍ഥം.

രണ്ട് കിലോവാട്ട് ശേഷിയുള്ള രണ്ട് ലിഥീയം ബാറ്ററികളാണ് ഇവന് കരുത്തുപകരുന്നത്. ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 48 കിലോമീറ്റര്‍ ഓടാം. ബാറ്ററി ഫുള്‍ ചാര്‍ജാകാന്‍ മൂന്ന് മണിക്കൂര്‍ മാത്രം ചാര്‍ജ് ചെയ്താല്‍ മതി.

ഐ റോഡ് എപ്പോള്‍ പുറത്തിറക്കുമെന്നോ അതിന്റെ വില എത്രയായിരിക്കുമെന്നോ ടൊയോട്ട വെളിപ്പെടുത്തിയട്ടില്ല.