വികസന പൂര്‍ണതക്ക് ആശയചര്‍ച്ച ആവശ്യം: കട്ജു

Posted on: March 5, 2013 6:21 am | Last updated: March 5, 2013 at 12:27 am
SHARE

തിരുവനന്തപുരം: ഇന്ത്യയുടെ വികസനം പൂര്‍ണതയിലെത്താന്‍ മതനിരപേക്ഷ സമൂഹത്തില്‍ വിവിധങ്ങളായ ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്‌ഠേയ കട്ജു. തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലിമെന്ററി അഫയേഴ്‌സ് സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതം ഇന്ന് മാറ്റത്തിന്റെ വക്കിലാണ്. പരമ്പരാഗത കാര്‍ഷികമേഖലയില്‍ നിന്ന് ആധുനിക വ്യവസായങ്ങളിലേക്കുള്ള മാറ്റം ഇതാണ് സൂചിപ്പിക്കുന്നത്. മതേതരത്വ സംസ്‌കാരമാണ് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത്. മതങ്ങള്‍ക്ക് വേണ്ടി രാജ്യങ്ങള്‍ മുറിക്കപ്പെട്ടാല്‍ ഈ ലോകം തന്നെ ചുരുങ്ങിപ്പോകും. ഭാരതം ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടപ്പോള്‍ മതേതരത്വം ഉയര്‍ത്തിപ്പിടിച്ചത് മഹത്തരമായ കാര്യമാണെന്നും കട്ജു പറഞ്ഞു.