ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവെക്കണം: സി പി എം

Posted on: March 5, 2013 6:15 am | Last updated: March 5, 2013 at 12:25 am
SHARE

തിരുവനന്തപുരം: ആരോപണവിധേയനായ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടുവെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഗണേഷ് കുമാറിനെതിരെ മന്ത്രി പദവിയുള്ള ഗവമെന്റ് ചീഫ് വിപ്പ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് സി പി എം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.—
സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ഒരു മന്ത്രിക്കെതിരെ സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവ് തന്നെ ഇത്തരമൊരു ഗുരുതരമായ ആരോപണം ഉന്നയിച്ചുവെന്നത് കണക്കിലെടുത്ത് മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലെ അംഗത്തിനെതിരെ ഇതിനകം നടപടി സ്വീകരിക്കേണ്ടതായിരുന്നു. ഗണേഷ്‌കുമാറിനെതിരെ പി സി ജോര്‍ജ് ഉന്നയിച്ച ആരോപണം വസ്തുതാപരമല്ലെങ്കില്‍ ചീഫ് വിപ്പിനെ ആ സ്ഥാനത്ത് നിന്ന് ഒഴിവാക്കണം. ഇതില്‍ രണ്ടുപേരെയും സംരക്ഷിച്ചുകൊണ്ട് ഈ പ്രശ്‌നം കൈകാര്യം ചെയ്യാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പുതന്നെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട” സര്‍ക്കാറിന് ഈ സംഭവത്തോടു കൂടി നിലനില്‍പ്പ് തന്നെ ഇല്ലാതായിരിക്കുകയാണെന്നും സി പി എം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.