കോണ്‍ഗ്രസ്-ബിക്ക് പങ്കില്ലെന്ന് നേതാക്കള്‍

Posted on: March 5, 2013 6:27 am | Last updated: March 5, 2013 at 12:27 am
SHARE

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി നേതാക്കള്‍ വ്യക്തമാക്കി. ഗവ. ചീഫ്‌വിപ്പ് പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്ന ഗണേഷിന്റെ ആരോപണം അടിസ്ഥാനരഹിതവും അച്ചടക്ക ലംഘനവുമാണ്. നെല്ലിയാമ്പതി വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. ഇപ്പോഴത്തെ ആരോപണത്തിന് നെല്ലിയാമ്പതി വിഷയവുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ് -ബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.