വിദ്യാര്‍ഥികളെ പീഡിപ്പിച്ച മദ്‌റസാ അധ്യാപകന്‍ അറസ്റ്റില്‍

Posted on: March 5, 2013 6:18 am | Last updated: March 5, 2013 at 12:25 am
SHARE

കാളികാവ്: മദ്‌റസാ വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ പോലീസ് പിടികൂടി. നീലാഞ്ചേരി അമ്പലംകുന്ന് മദ്‌റസാ അധ്യാപകന്‍ മഞ്ഞപ്പെട്ടി സ്വദേശി മാഞ്ചേരി കുഞ്ഞിമുഹമ്മദി(42)നെയാണ് പോലീസ് പിടികൂടിയത്. ഏഴ് വയസ്സ് പ്രായമായ പെണ്‍കുട്ടിയേയും 11 വയസ്സുള്ള ആണ്‍കുട്ടിയേയുമാണ് പീഡനത്തിനിരയാക്കിയതെന്നാണ് പരാതി. കുട്ടികളെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കി.
രണ്ടാഴ്ച മുമ്പാണ് കുഞ്ഞിമുഹമ്മദ് താത്കാലികമായി മദ്‌റസയില്‍ ചുമതല ഏറ്റത്. അധ്യാപകന്റെ ഭാഗത്തു നിന്നുള്ള ശല്യം സഹിക്ക വയ്യാതായതോടെയാണ് കുട്ടികള്‍ രക്ഷിതാക്കളോട് പരാതി പറഞ്ഞത്. ഇതോടെയാണ് സംഭവം പുറത്തായത്. ഞായറാഴ്ച രാത്രി അധ്യാപകനെ തിരഞ്ഞ് നാട്ടുകാര്‍ പ്രതിയുടെ വീട്ടില്‍ പോയിരുന്നു. വിവരം അറിഞ്ഞ് പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.