ബെക്കാം ചൈനയുടെ ഫുട്ബാള്‍ അംബാസഡറാവുന്നു

Posted on: March 4, 2013 8:15 pm | Last updated: March 6, 2013 at 6:57 am

David+Beckham+Signs+For+Paris+Saint-Germainലണ്ടന്‍:  ചൈനയുടെ ഫുട്ബാളിന്റെ മുഖഛായ മിനുക്കാനുള്ള ചുമതല ഡേവിഡ് ബെക്കാമിനെ ഏല്‍പ്പിക്കുന്നു. പാരിസ് സെന്റ് ജെര്‍മൈനു വേണ്ടി കളിക്കുന്നോടൊപ്പം തന്നെയായിരിക്കും മുപ്പത്തേഴുകാരനായ ബെക്കാം ഈ ചുമതലയും ഏറ്റുക്കുക.

“ഇത്തരത്തിലുള്ള ഒരു ചുമതല വഹിക്കാന്‍ ഏല്‍പിക്കപ്പെട്ടതില്‍ എനിക്ക് അഭിമാനമുണ്ട്. പ്രത്യേകിച്ച് ചൈനീസ് ഫുട്ബാളിന്റെ നിര്‍ണായകമായ ഈ സന്ദര്‍ഭത്തില്‍”- ബെക്കാം പറഞ്ഞു.

ചൈനയിലെ ലീഗ് മാച്ചുകള്‍ നിരീക്ഷിക്കുകയും ക്ലബുകളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതും ബെക്കാമിന്റെ ചുമതലയായിരിക്കും.

“ലോകത്തിലെ ഏറ്റവും മഹത്തായ കായിക ഇനത്തെ ചൈനക്ക് പകര്‍ന്നുകൊടുക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍.ഏറ്റവും അത്ഭുതകരമായ ഒരു കായിക ഇനമാണ് ഫുട്ബാള്‍. ഇതിന് ജനങ്ങളെ ഉത്തേജിപ്പിക്കാനും കുടുംബങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനും സാധിക്കും.”
2012 ജൂണില്‍ രണ്ടു വര്‍ഷത്തെ കരാറില്‍ ഐവറികോസ്റ്റ് താരം ദിദിയര്‍ ദ്രോഗ്‌ബെ ചൈനീസ് ക്ലബായ ഷാങ്ഹായ് ഷിന്‍ഹുവയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ ദ്രോഗ്‌ബെ ക്ലബ് വിടുകയായിരുന്നു.

2012 ലണ്ടന്‍ ഒളിംപിക്‌സിന്റെ പ്രത്യേകദൂതനായിരുന്ന ബെക്കാമിന്റെ സാന്നിദ്ധ്യം ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും ചൈനീസ് ഫുട്ബാളിന്റെ വളര്‍ച്ചക്ക് സഹായിക്കും.