ചൈനയുടെ സൈനിക പരിഷ്‌കരണം ഇന്ത്യ ജാഗ്രതയോടെ കാണുന്നു: ആന്റണി

Posted on: March 4, 2013 7:28 pm | Last updated: March 4, 2013 at 7:32 pm
SHARE

images (1)ന്യൂഡല്‍ഹി: ചൈനയുടെ സൈനിക പരിഷ്‌കരണം ഇന്ത്യ വളരെ ശ്രദ്ധയോടെയാണ് കാണുന്നതെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി ലോക്‌സഭയെ അറിയിച്ചു. “ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ നടക്കുന്ന സൈനിക പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. രാജ്യ സുരക്ഷക്ക് ഭീഷണിയുണ്ടാവുന്നത് എന്തൊക്കെയാണ് എന്ന് ശ്രദ്ധിക്കുന്നുണ്ട്. അത് പരിഹരിക്കുവാന്‍ സൈന്യം ജാഗ്രതയിലാണ്”- അദ്ദേഹം പറഞ്ഞു. അടുത്തിടെ ഇന്ത്യന്‍ സൈനിക സംഘം ചൈന സന്ദര്‍ശിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം വളര്‍ത്താന്‍ ഇതു സഹായിക്കുമെന്ന് ആന്റണി പറഞ്ഞു. ജനുവരിയിലെ മ്യാന്‍മാര്‍ സന്ദര്‍ശനത്തില്‍ സുരക്ഷസംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ആന്റണി പറഞ്ഞു.