ജഗതി മാധ്യമങ്ങള്‍ക്കുമുന്നില്‍

Posted on: March 4, 2013 4:44 pm | Last updated: March 4, 2013 at 5:10 pm
SHARE

wpid-10_sreekumar_947778fതിരുവനന്തപുരം:  ഒരു വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആദ്യമായി നടന്‍ ജഗതി ശ്രീകുമാര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. വളരെ പ്രസന്നവദനനായി കാണപ്പെട്ട ജഗതിക്ക് പക്ഷേ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഓര്‍മ പൂര്‍ണമായും തിരിച്ചുകിട്ടിയിട്ടുണ്ട് എന്നും വീട്ടിലെ അന്തരീക്ഷം ജഗതിയുടെ ആരോഗ്യസ്ഥിതിയില്‍ ഏറെ പുരോഗതിയുണ്ടാക്കുന്നുണ്ട് എന്നും  ജഗതിയുടെ മകന്‍ രാജ്കുമാര്‍ പറഞ്ഞു.