Connect with us

Malappuram

നന്നമ്പ്ര പഞ്ചായത്തില്‍ ഏക്കര്‍കണക്കിന് നെല്‍കൃഷി ഉണങ്ങി നശിക്കുന്നു

Published

|

Last Updated

തിരൂരങ്ങാടി: വെള്ളം ലഭിക്കാതെ നന്നമ്പ്ര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏക്കര്‍കണക്കിന് നെല്‍കൃഷി നശിക്കുന്നു.കൊടിഞ്ഞി-കുണ്ടൂര്‍ പയ്യോളി, കടുവാളൂര്‍, ചെറുമുക്ക് അത്താണിക്കല്‍ ഭാഗങ്ങളില്‍ ഭാഗങ്ങളിലാണ് നൂറുക്കണക്കിന് ഏക്കര്‍ നെല്‍കൃഷി നശിക്കുന്നത്.
കുണ്ടൂര്‍ പാടത്ത് വിവിധ വ്യക്തികളുടേതായ 400 ഓളം ഏക്കറിലധികം കൃഷി ഇതിനകം നശിച്ചിട്ടുണ്ട്. ജ്യോതി നെല്‍ കൃഷിയാണ് ഇവിടെ കര്‍ഷകര്‍ കൃഷിചെയ്തിരുന്നത്. ചൂരപ്പെട്ടി പമ്പ് ഹൗസില്‍ നിന്നാണ് ഇങ്ങോട്ട് വെള്ളം അടിച്ചിരുന്നത്.
വേനല്‍ രൂക്ഷമായതോടെ പമ്പ് ഹൗസില്‍ നിന്ന് വെള്ളം അടിക്കുന്നത് കുറയുകയും പമ്പ് ഹൗസില്‍ നിന്നും വളരെ അകലെയുള്ള പ്രദേശമായതിനാല്‍ ഈഭാഗത്തേക്ക് കനാല്‍വഴി വെള്ളം എത്താത്തുമാണ് കാരണം പാടം വറ്റിയുണങ്ങി വിണ്ടുകീറി നെല്ല് പൂര്‍ണമായും ഉണങ്ങിയ അവസ്ഥയിലായിട്ടുണ്ട്. തുടര്‍ച്ചയായി 25 ദിവസം വെള്ളം ലഭിച്ചാലെ കൃഷി സംരക്ഷിക്കാനാകൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.