ഓടിക്കൊണ്ടിരിക്കെ ബസിന് തീപ്പിടിച്ചു; യാത്രക്കാര്‍ പരിഭ്രാന്തരായി

Posted on: March 4, 2013 3:39 pm | Last updated: March 4, 2013 at 3:39 pm
SHARE

കുന്ദമംഗലം: മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസിന് പന്തീര്‍പ്പാടത്ത് വെച്ച് തീപ്പിടിച്ചു. യാത്രക്കാര്‍ പരിഭ്രാന്തരായി. ഞായറാഴ്ച രാത്രി 7.15ഓടെയാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികള്‍ ഓടിയെത്തി തീയണച്ചതിനാല്‍ അപകടം ഒഴിവായി. ബസിന്റെ മുന്‍വശം പൂര്‍ണമായും കത്തിനശിച്ചു.