Connect with us

National

ഇറോം ശര്‍മിളക്കെതിരെ കുറ്റം ചുമത്തി

Published

|

Last Updated

ഡല്‍ഹി:  അഫ്‌സ്പ കരിനിയമത്തിനെതിരെ 12 വര്‍ഷമായി നിരാഹാരം നടത്തുന്ന ഇറോം ശര്‍മിളക്കെതിരെ ഡല്‍ഹി, പട്യാല കോടതി ആത്മഹത്യാ കുറ്റം ചുമത്തി. എന്നാല്‍ ശര്‍മിള കുറ്റം നിഷേധിച്ചു. ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും ജീവിക്കാനുള്ള സമരമാണ് താന്‍ നടത്തിയതെന്നും ശര്‍മിള കോടതിയില്‍ പറഞ്ഞു. കരിനിയമം പിന്‍വലിക്കാതെ ജീവിക്കാന്‍ കഴിയില്ലെന്നും ശര്‍മിള കോടതിയെ അറിയിച്ചു.

കോടതിയില്‍ നിന്നിറങ്ങി ശര്‍മിള മാധ്യമങ്ങളെ കണ്ടു. ആത്മഹത്യാശ്രമത്തിന് കേസെടുത്തത് അപഹാസ്യമാണെന്ന് ഇറോം ശര്‍മിള പറഞ്ഞു. ജീവിക്കാനാണ് താന്‍ സമരം ചെയ്യുന്നത്. നിയമങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു. ദൈവത്തിന്റെ വിലയിരുത്തലിന് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നത്. സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചാല്‍ പങ്കെടുക്കുമെന്നും ശര്‍മിള പറഞ്ഞു.

അതേസമയം കേസ് പരിഗണിച്ച പട്യാല കോടതിക്ക് പുറത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി.

 

Latest